Wednesday, January 28, 2009

കടലിനക്കരെ നിന്നും കലിയുഗ ഒതേനന്‍

പതിവു പോലെ ഒരു സായാഹ്നം. ഇന്ന് അവന്‍ വരികയാണ്,ഒരുപാട് നമ്പരുകളും,സ്വല്പം കുസൃതികളുമായി നിങ്ങളുടെ ഒതേനന്‍,ഈ കലിയുഗ ഒതേനന്‍,പത്രോസ്സ്.അതേ,നീണ്ട ഗള്‍ഫ് ജീവിതത്തിനു ശേഷം അവന്‍ തിരിച്ച് വരുന്നു.

അപ്പോള്‍ നിങ്ങള്‍ ചോദിക്കാം,തിരുവനന്തപുരംകാരനായ ഇവന്‍ എന്തിനു തന്‍റെ തിരിച്ച് വരവിനു ഈ കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തെന്ന്?
അതാണു പത്രോസ്സ്,അതാകണമെടാ പത്രോസ്സ്.


വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ പത്രോസ്സ് തോട്ടടുത്തബുത്തില്‍ കയറി വീട്ടിലേക്ക് വിളിച്ചു:
'ഹലോ പത്രോസ്സ് സ്പീക്കിംഗ്'
മറുവശത്ത് ന്ന്നും ,
'മനസ്സിലായില്ല'
'അമ്മേ,ഞാനാ മൊട്ടുണ്ണി'
'നീ എവിടുന്നാ വിളിക്കുന്നത്?'
'ഞാന്‍ തിരിച്ച് വന്നമ്മേ,കോഴിക്കോട്ട് നിന്നാ വിളിക്കുന്നത്'

ആ അമ്മ ഞെട്ടി.
അമ്മ മാത്രമല്ല,പത്രോസ്സിനെ അറിയാവുന്ന ആരും ഒനു ഞെട്ടും.അതാണു പത്രോസ്സ്,അല്ല മൊട്ടുണ്ണി.


മൊട്ടുണ്ണിയെ പറ്റി ഒന്നൂടെ പറയാനുള്ളത് മൊട്ടുണ്ണിയെ അറിയാത്തവനും ഒന്നു ഞെട്ടും.അല്ലെങ്കില്‍ പിന്നെന്തിനാ ഒന്നര രൂപയുടെ ഫോണ്‍ വിളിച്ചിട്ട് ക്രെഡിറ്റ് കാര്‍ഡ് കാണിച്ചത് കണ്ട് ആ ബൂത്തുടമ ഞെട്ടിയത്?

ടപ്പോ!!!
കോഴിക്കോട്ട് നിനും ഒരു കാള്‍ടാക്സിയും അതിന്‍റെ ഡ്രൈവറെയും വാടകയ്ക്ക് എടുത്ത് യാത്രതിരിച്ച മൊട്ടുണ്ണി ഈ ശബ്ദം കേട്ടാണു ഉറക്കത്തില്‍ നിന്നും ചാടി എണിറ്റത്.എന്ത് പറ്റിയതാണു എന്നു മൊട്ടുണ്ണിക്ക് മനസ്സിലാകും മുമ്പേ ആ കാറിടിച്ച് വീണ ഏതോ വഴിപോക്കനെയും എടുത്ത് ആ വഴി വന്ന ഒരു ഓട്ടോയില്‍ കയറി ഡ്രൈവര്‍ ഒറ്റ പോക്ക്.


അര്‍ദ്ധരാത്രി,വെള്ളിയാഴ്ച,ഗള്‍ഫില്‍ നിന്നും വരുന്ന വഴി, കള്ളന്‍മാരുടെയോ പ്രേതങ്ങളുടെയോ അക്രമം ഉണ്ടാവാന്‍ പറ്റിയ സാഹചര്യം.മൊട്ടുണ്ണിയുടെ കയ്യിലിരുന്ന മൊബൈലില്‍ കൂട്ടുകാരുടെ ആരുടെയും നമ്പര്‍ ഇല്ല,വീട്ടില്‍ വിളിച്ചാല്‍ അമ്മ മാത്രമേ ഉള്ളു.പിന്നെ ആകെ അറിയാവുന്നത് നൂറ്‌ വിളിച്ചാല്‍ പോലിസിനെ കിട്ടുമെന്നതാണ്.അങ്ങനെയാണ്` മൊട്ടുണ്ണി 100 ഡയല്‍ ചെയ്തത്.

'ഹലോ,ആരാ?' മറുപുറത്ത് നിന്നും ഒരു ഘനമുള്ള ശബ്ദം
'പത്രോസ്സാ'
മൊട്ടുണ്ണി പറഞ്ഞു

'ആര്‍ക്ക് പത്രോസ്സാണന്ന്?' വീണ്ടും ചോദ്യം
'പേരാ സാര്‍,മൊട്ടുണ്ണി എന്ന് വിളിക്കും' മൊട്ടുണ്ണി അറിയിച്ചു
'സാര്‍ ഞാന്‍ വന്ന വണ്ടി ആക്സിഡന്‍റായി'
'താന്‍ എവിടെ നിന്നാ വിളിക്കുന്നത്' പോലിസ്സ് ചോദിച്ചു
'ഞാന്‍ നാട്ടിലുണ്ട് സാര്‍'
'പിന്നെ ഞങ്ങളൊക്കെ കാട്ടിലാണോടാ?'
ശരിക്കും കേരളാ പോലീസ്സ് സ്റ്റൈലില്‍ ഒരു ചോദ്യം
ഈ പ്രാവശ്യം മൊട്ടുണ്ണി ഞെട്ടി.

'സാര്‍ ഞാന്‍ ഗള്‍ഫില്‍ നിന്ന് വരുന്ന വഴിയാണ്.ഒരു അപകടത്തില്‍ പെട്ടു,സ്ഥലം അറിയില്ല സാര്‍' അവന്‍ തന്‍റെ നിസ്സഹയാവസ്ഥ പറഞ്ഞു.
'താന്‍ ഒരു ലാന്‍ഡ് മാര്‍ക്ക് പറയടൊ' പോലീസ്സിനു അതെങ്കിലും അറിയണം.
'ഞാന്‍ നില്‍ക്കുന്നതിനു പത്തടി ഇടത്ത് മാറി മുകളില്‍ ചന്ദ്രന്‍ നില്‍പുണ്ട് സാര്‍'
ഈ പ്രാവശ്യം സാക്ഷാല്‍ ചന്ദ്രന്‍ ഞെട്ടി.അതിനാലാവും പുള്ളിക്കാരന്‍ മേഘത്തിനു പുറകിലേക്ക് ഒളിച്ചത്.


എന്തായാലും തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ നിന്നും മൊട്ടുണ്ണി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കിയ പോലീസ്സ് അവിടെത്തി.മൊട്ടുണ്ണിയുടെ അവസ്ഥ മനസ്സിലാക്കിയ അവര്‍ പോലീസ്സ് ജീപ്പിലാണ്` മൊട്ടുണ്ണിയെ നാട്ടില്‍ എത്തിച്ചത്.ബെന്‍സ്സ് കാറില്‍ മകന്‍ വന്നെറങ്ങുമെന്ന് പ്രതീക്ഷിച്ച് നിന്ന അമ്മയും ബന്ധുമിത്രാദികളും ആ വരവ് കണ്ട്.ഞെട്ടി.
അല്ല,ഞെട്ടണമെല്ലോ?
അതിനാണല്ലോ മൊട്ടുണ്ണി തിരിച്ച് വന്നത്.

ഇത് ഒരു തുടക്കം മാത്രം.

ഇനി...?

കാത്തിരുന്നു കാണുക!!!

42 comments:

  1. "ഈ ബൂലോകത്തേക്ക് സ്വാഗതം"

    (((((((((((ഠോ)))))))))))))

    ആദ്യത്തെ തേങ്ങ എന്‍റെ വക ആകട്ടെ.
    മൊട്ടുണ്ണി കൊള്ളാം കേട്ടോ,തുടരുക.
    ആശംസകള്‍

    പിന്നെ ഒരോ പാരഗ്രാഫിനും ഇടയ്ക്കുള്ള സ്പെയ്സ്സ് സ്വല്പം കൂടുതലല്ലേ മൊട്ടുണ്ണി?

    ReplyDelete
  2. കൊള്ളാം....
    നല്ല വരവു തന്നെ. ഞാനും ഞെട്ടി.
    നേരെ ഇതിനകത്തേക്കാണോ കയറിയതു...
    വന്നാലും. കയറിയിരുന്നാലും... താങ്കള്‍ക്കുമുണ്ടിവിടെ ഒരു കസേര.

    ഇനി എഴുതിക്കോ... എഴുത്തു കൊള്ളാം.. ഇഷ്ടപ്പെട്ടു.

    ReplyDelete
  3. മുട്ടുണ്ണീ,നന്നായി,വരവ്.എല്ലാടത്തും ഇങ്ങനെ പരസ്യം പതിക്കണ്ട,ട്ടോ.സ്വന്തം അഭിപ്രായം എഴുതിയിടുക.സ്വാഭാവികമായും താല്പര്യം തോന്നുവർ വരും.ഈ പരസ്യം ചിലപ്പോഴൊക്കെ മോശം പ്രതികരണമാണുണ്ടാക്കുക.
    ആശംസകൾ...

    ReplyDelete
  4. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും അരുണിനും,പഥികനും വികടശിരോമണിക്കും നന്ദി.

    ചേട്ടാ ഞാന്‍ പുതിയ ആളല്ലേ,എല്ലാരെയും ഒന്നു പരിചയപ്പെടാന്‍ വേണ്ടിയാണ്` പരസ്യം പതിച്ചത്.ഇനിയുള്ള പോസ്റ്റുകള്‍ക്ക് ഇത് ആവര്‍ത്തിക്കില്ല.വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കണേ.

    ReplyDelete
  5. മൊട്ടുണ്ണി, മൊട്ടയുടെ പടം പ്രൊഫൈലിൽ ഒട്ടിച്ചതിന് ഒരു അഭിനന്ദനം ആദ്യം കൈനീട്ടി അങ്ങോട്ട് വാങ്ങിച്ചേ.

    ആരാധകരില്ലാത്ത സഹനായകന്മാരെയും വില്ലന്മാരെയും വിളിച്ച് കൂട്ടി പൊന്നാടയണിയിച്ചും എൻഡവ്മെന്റ് വിതരണം നടത്തിയും ആദരിക്കേണ്ടതാണെന്നുള്ള ഒരു എളിയ നിർദ്ദേശം ഞാൻ മുന്നോട്ട് വെക്കുകയാണ്.

    വരവ് നന്നായി മൊട്ടുണ്ണീ.. മുട്ടില്ലാതെ കഥകൾ പോരട്ടേ...

    ReplyDelete
  6. ബൂലോകത്തേയ്ക്ക് സ്വാഗതം.

    ആദ്യ പോസ്റ്റ് തകര്‍പ്പന്‍... ലാന്‍‌ഡ് മാര്‍ക്ക് പറഞ്ഞു കൊടുത്തത് ചിരിപ്പിച്ചു.
    :)

    ReplyDelete
  7. മുണ്ഡിത ശിരസ്കന്‍:വന്നതിനു നന്ദി,മുട്ടില്ലാതെ മൊട്ടക്കഥകള്‍ വരണേ എന്ന് തന്നെയാണ്` എന്‍റെയും പ്രാര്‍ത്ഥന
    ശ്രീ:ഇഷ്ടപ്പെട്ടു അല്ലേ?
    കാപ്പിലാന്‍:നന്ദി

    ReplyDelete
  8. great start indeed... was really fun to read it... keep posting... princy :)

    ReplyDelete
  9. മൊട്ടുണ്ണി!!നല്ല പേരാണല്ലോ..കാത്തിരുന്നേക്കാം..

    ReplyDelete
  10. താൻ വിളിച്ചും ഞാൻ വന്നും ഒത്തിരി ഇഷടപ്പെട്ടു കേട്ടൊ .. മൊട്ടെ ? ഇനിയും വരാം

    ReplyDelete
  11. തുടക്കം തന്നെ വശപ്പെശകിലാണല്ലൊ മൊട്ടുണ്ണി. കാത്തിരുന്നു കാത്തിരുന്ന് കാണാം അല്യോ...

    ReplyDelete
  12. welcome to blog world..good start.. waiting for others..

    ReplyDelete
  13. Good one machu...

    മൊട്ടുണ്ണി kalakki...

    keep those coming...

    തുടരുക . . .

    ReplyDelete
  14. welcome mottunny.....

    veerashasikanaayi...varooo...
    postidooo

    ReplyDelete
  15. എന്റെ ബ്ലൊഗിലെ ഒരു കമ്മന്റ്‌ കണ്ട്‌ ആദ്യം ഞാനും ഒന്നു ഞെട്ടി പിന്നെയാണു മനസ്സിലായത്‌ വരുന്നത്‌ പത്രോസാണല്ലൊ അല്ല മൊട്ടുണ്ണിയാണല്ലൊ അപ്പൊ ഞട്ടിയല്ലെ പറ്റൂ...

    ഭൂലോകത്തേക്ക്‌ സ്വാഗതം...

    ReplyDelete
  16. അനോണി(പ്രിന്‍സി):നന്ദി
    ശ്രീക്കുട്ടാ:വെയ്റ്റ് ആന്‍ഡ് സീ
    വിജയലക്ഷ്മി:നന്ദി
    വരവൂരാ:വരണേ
    യൂസഫ്:കാണണം
    അനിരുദ്ധാ,വിനോദ്,രാജന്‍ & പരീക്കുട്ടി:നന്ദി
    സ്നേഹിതാ:ഞെട്ടട്ടങ്ങനെ ഞെട്ടട്ടെ

    ReplyDelete
  17. അരുണ്‍ മാഷ് ആണ് തേങ്ങ അല്ലേ ... അപ്പൊ മോട്ടുണ്ണി
    വേഗം വേഗം എഴുതി വിട് ... കൊള്ളാം കേട്ടോ തുടക്കം
    അടിപൊളി

    ReplyDelete
  18. മൊട്ടുണ്ണിയുടെ പത്രാസിലുള്ള വരവ് കണ്ടു.
    നന്നായിട്ടുണ്ട്....
    നിൽക്ക്...നിൽക്ക്..ഞാൻ ഞെട്ടട്ടെ :‌):)

    ReplyDelete
  19. ഞെട്ടി :)

    ഒന്നര രൂപയ്ക്ക്‌ ഫോണ്‍ വിളിച്ച്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുട്ട്ത്തപ്പോഴേ ഒരു ഞെട്ടല്‍..
    ഇനിയുള്ള ഞെട്ടലുകള്‍ക്ക്‌ കാക്കുന്നു

    സുസ്വാഗതം ..ധൈര്യമായി ഞെട്ടിപ്പിക്കുവാന്‍
    OT
    ലിങ്ക്‌ തന്ന കായം കുളത്തിനു ഒരു ഞെട്ടല്‍ ഫ്രീയായി തരുന്നു

    ReplyDelete
  20. മൊട്ടുണ്ണി ആളു കൊള്ളാമല്ലൊ.
    നല്ല എഴുത്ത്.

    ReplyDelete
  21. ഗുഡ് ... ഗുഡ് മൊട്ടുണ്ണീ .... അടുത്ത ഞെട്ടിക്കലുകള്‍ തുരുതുരാന്നു വന്നോട്ടെ

    ReplyDelete
  22. മൊട്ടൂ... വരവു നന്നായി. അപ്പോ പെട്ടീം കെടക്കേമായി നാട്ടിലെത്തിയോ? ങ്ങക്ക് കോയിക്കോട്ടെങ്കിലും എറങ്ങാനായല്ലോ, മ്മളെ കയിഞ്ഞ തവണ കോയമ്പത്തൂരാ എറക്കിയെ...

    പിന്നെ, ങ്ങ്‌ള്, പുയ്യാപ്ല തന്ന്യാ...? അവസാനം ഞങ്ങളെ ഞെട്ടിക്കാനാണോ‍? :)

    സ്നേഹപൂർവ്വം, ആശംസകളോടെ....

    ReplyDelete
  23. ഞെട്ടാൻ ഞാൻ റെടി. ഞെട്ടിക്കാൻ മൊട്ടുണ്ണിയോ? വെയിറ്റ്‌ ആൻഡ്‌ സീ....

    ReplyDelete
  24. super ayittundu mottunii...
    waiting for next epidose.. :-)

    Nisha p h

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. mottunneeeeee..kidilan...... thakarkkatte ennum!!

    ReplyDelete
  27. അച്ചായാ:അതേ,അതേ അരുണ്‍ മാഷ് ആണ് തേങ്ങ
    ദീപക്,ഓ എ ബി,ജ്വാലാമുഖി:നന്ദി
    ബഷീര്‍ വെള്ളറക്കാട്‌ :കായംകുളം? കായംകുളംസൂപ്പര്‍ഫാസ്റ്റ്?എന്‍റെ വക നന്ദിയും
    കുമാരന്‍,രസികന്‍,പാവത്താന്‍,സുദേവ്,നിഷ:നന്ദി
    ചെറിയനാടാ:പുയ്യാപ്ല കോഴിക്കോട്ട് നിന്നും തിരുവനന്തപുരം എത്തി

    ReplyDelete
  28. എന്തായാലും സ്വന്തം ആത്മധൈര്യവും ബുദ്ധിയും ഉപയോഗിച്ച് സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ മൊട്ടുണ്ണിക്ക് കഴിഞ്ഞല്ലൊ.... ആളു പ്രകല്‍ഭന്‍ തന്നെ...പൊലീസിന്റ്റെ രോഷപ്രകടനവും, ലാന്‍‌ഡ് മാര്‍ക്ക് പറഞ്ഞു കൊടുക്കുന്നതുമെല്ലാം വളരെ ഭംഗിയായിട്ടുന്ട്...

    ReplyDelete
  29. lm ImXncníphm R§Â

    ReplyDelete
  30. പ്രിയ:മൊട്ടുണ്ണി പ്രകല്‍ഭന്‍ അല്ല,പ്രഗല്‍ഭനാ.:) നന്ദി
    അനോണി:ഒന്നും മനസ്സിലായില്ല

    ReplyDelete
  31. athu thangale njanonnu test cheythathalle...ellarem njettikuunna mottunniye thirichum onnum njettikkamennu karuthi... ;))

    ReplyDelete
  32. Perukondum postukondum njettichhu kalanjallo mottunni kuttaa...bhulokathhekkulla varavu adichhupolichhu...iniyum poratte pothumakalulla postukal...

    ReplyDelete
  33. "'ഞാന്‍ നില്‍ക്കുന്നതിനു പത്തടി ഇടത്ത് മാറി മുകളില്‍ ചന്ദ്രന്‍ നില്‍പുണ്ട് സാര്‍'
    ഈ പ്രാവശ്യം സാക്ഷാല്‍ ചന്ദ്രന്‍ ഞെട്ടി.അതിനാലാവും പുള്ളിക്കാരന്‍ മേഘത്തിനു പുറകിലേക്ക് ഒളിച്ചത്."

    ഇതൊരൊന്നൊന്നര വരവായീട്ടാ ഗഡീ, പോരട്ടെങ്ങട്‌...ഇതിണ്റ്റപ്പ്റത്തെ മൊതലുകള്‌...

    ReplyDelete
  34. ലാന്‍‌ഡിംഗ് കലക്കി. ബാക്കി വിശേഷങ്ങള്‍ പോരട്ടെ. :-)

    ReplyDelete
  35. പ്രിയ:അതു കലക്കി
    വിജയലക്ഷ്മി,തെന്നാലിരാമാ,ബിന്ദു:നന്ദി

    ReplyDelete
  36. തകര്‍പ്പന്‍ മൊട്ടുണ്ണി!!!
    പോലീസുകാരനുമായുള്ള ഡയലോഗ്സെല്ലാം ഗംഭീരം.
    ഇനിയും പോരട്ടേ...

    ReplyDelete

Powered By Blogger