skip to main |
skip to sidebar
അഞ്ചടി ചുരികയുമായി ഇനി അങ്കത്തട്ടിലേക്ക്
മൊട്ടുണ്ണി നാട്ടിലെത്തിയതിന്‍റെ അടുത്ത പ്രഭാതം..
അന്നേ ദിവസം കിഴക്ക് വെള്ളകീറി മുകളിലേക്ക് ഉയര്‍ന്ന സൂര്യന്‍ കണി കണ്ടത് പടിപ്പുര കടന്ന് വീട്ടിലേക്ക് കയറുന്ന മൊട്ടുണ്ണിയുടെ അമ്മാവനെയാണ്.ഗള്‍ഫ് മലയാളി നാട്ടിലെത്തിയാല്‍ ചക്കരകുടത്തില്‍ ഈച്ച പൊതിയുന്ന പോലെ ബന്ധുക്കള്‍ വരും എന്നറിയാവതിനാലാവും അമ്മാവന്‍ ആഗതനായത് കണ്ട് സൂര്യന്‍ ഞെട്ടിയില്ല.
ഗള്‍ഫില്‍ നിന്നും നാലു മണിക്കൂര്‍യാത്ര ചെയ്ത് കോഴിക്കോട്ടെത്തിയ മൊട്ടുണ്ണി അവിടെ നിന്നും വീട്ടിലെത്താന്‍ വെറും പന്ത്രണ്ട് മണിക്കൂറെ എടുത്തുള്ളു.ആ സുഖകരമായ യാത്രയുടെ ആലസ്യത്തിലായതിനാലാവാം മൊട്ടുണ്ണി അപ്പോഴും ഉറക്കമായിരുന്നു. ചുരുണ്ട് കൂടിയുള മൊട്ടുണ്ണിയുടെ ഉറക്കം കണ്ട സൂര്യന്‍ അറിയാതെ ആലോചിച്ചു പോയി,തിരിച്ച് കടലിലേക്ക് പോയി ഒരു അര മണിക്കൂര്‍ കഴിഞ്ഞ് വന്നാലോ?
ആഗോളസാമ്പത്തികമാന്ദ്യം ഉള്ള സമയമല്ലേ മുങ്ങി തിരിച്ചു വരുമ്പോള്‍ പണി പോയാലോ എന്ന് ആലോചിച്ചതിനാലാവാം സൂര്യന്‍ മുങ്ങിയില്ല.
'ഇല്ല ,അത് നടക്കില്ല' മൊട്ടുണ്ണി പൊട്ടിത്തെറിച്ചു.
എന്തേ അവന്‍ അങ്ങനെ പറഞ്ഞത്?
ആദ്യം മൊട്ടുണ്ണിയുടെ അമ്മ ആലോചിച്ചു,അരമണിക്കൂര്‍ കഴിഞ്ഞ് മൊട്ടുണ്ണിയുടെ അച്ഛന്‍ ആലോചിച്ചു,അവസാനം അമ്മാവനും ആലോചിച്ചു.
ഒന്നുമല്ലങ്കിലും അമ്മാവന്‍ കൊണ്ട് വന്ന ആലോചനയല്ലേ?
അവസാനം അച്ഛന്‍ തന്‍റെ സംശയം ചോദിച്ചു:
'മോനേ നിനക്ക് പുറത്ത് പറയാന്‍ കൊള്ളാത്ത എന്തെങ്കിലും അസുഖമുണ്ടോ?'
'ഉണ്ട് അച്ഛാ ഉണ്ട്,കുബൂസ്സ്' ഇത്രയും പറഞ്ഞിട്ട് മൊട്ടുണ്ണി പെട്ടന്ന് ഇറങ്ങി പോയി.
കുബൂസ്സ് അറബി നാട്ടിലെ ഒരു പലഹാരമാണന്ന് അറിയാത്ത ആ പാവം പിതാവ് തലയ്ക്ക് കൈ വച്ച് ഒരു അര മണിക്കൂര്‍ കൂടി ആലോചിച്ചു,
എന്‍റെ മകനു എങ്ങനെ പിടിപെട്ടു ഈ മാരക രോഗം?
'കുബൂസ്സ് എന്ന് പറയുന്നത് ഒരു പലഹാരമാ' കീലേരി ആച്ചു തന്‍റെ അറിവ് വിളമ്പി.
'അതെന്തുമായി കൊള്ളട്ടെ,മൊട്ടുണ്ണി എവിടെ?' അതാരുന്നു ദിപാംഗുരന്‍റെ സംശയം.ന്യായമായ സംശയം രാവിലെ ഇറങ്ങി പോയ മൊട്ടുണ്ണിയാ,സമയം രാത്രിയായി ആളെ കാണാനില്ല.
എവിടെ പോയി?എന്തേ അവന്‍ കല്യാണത്തിനു സമ്മതിക്കാത്തത്?
ഇതായിരുന്നു എല്ലാരുടെയും ആലോചന.
'ഇനി അവനു വേറെ പ്രേമം വല്ലതുമുണ്ടോ?' പടക്ക് ഷൈന്‍ തന്‍റെ സംശയം ഉന്നയിച്ചു.
കുബൂസ്സ് ബാധിച്ചവനു പ്രേമമോ?
ഇതായിരുന്നു എല്ലാരുടെയും സംശയം.പക്ഷേ ആ ചോദ്യം കേട്ട് കീലേരി അച്ചു ഒന്ന് ഞെട്ടി.അവന്‍ എല്ലാവരോടും ചോദിച്ചു:
'ഇനി നീലിമ ആയിരിക്കുമോ?'
ആ ചോദ്യം കേട്ടവരെല്ലാം ഞെട്ടി.ഒരു നിമിഷം അവര്‍ അറിയാതെ പ്രാര്‍ത്ഥിച്ചു,
ദൈവമേ അത് നീലിമ ആകല്ലേ!!!
ആരാണ് നീലിമ എന്നറിയണമെങ്കില്‍ നമ്മള്‍ കുളത്തിലാന്‍ ആരെന്നറിയണം കുഞ്ചാളി ആരെന്നറിയണം കുട്ടന്‍ ആരെന്നറിയണം.ഇനി ഇവരെ ഒന്നും അറിഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച കാവ് ഷാപ്പിനെ കുറിച്ചറിയണം.
നമുക്ക് ഇനി അങ്ങോട്ട് പോകാം,
മൊട്ടുണ്ണിയുടെ നാട്ടിലേക്ക്....
മൊട്ടുണ്ണിയെ തേടി...നീലിമയെ കുറിച്ച് അറിയാന്‍...പുതിയ സംഭവ വികാസങ്ങള്‍ക്കായി...
എന്താ വരികയല്ലേ?
ഇനി മൊട്ടുണ്ണിയുടെ നാട്ടില്‍.
ശരി. നാട്ടു വിശേഷങ്ങള്‍ ഓരോന്നായി പോരട്ടേ...
ReplyDelete“ചുരുണ്ട് കൂടിയുള മൊട്ടുണ്ണിയുടെ ഉറക്കം കണ്ട സൂര്യന്‍ അറിയാതെ ആലോചിച്ചു പോയി,തിരിച്ച് കടലിലേക്ക് പോയി ഒരു അര മണിക്കൂര്‍ കഴിഞ്ഞ് വന്നാലോ?”
കൊള്ളാം. :)
കുട്ടുണ്ണിയുടെ നാട്ടിലേക്കു പോകാന്‍ ഞാന്‍ റെഡി
ReplyDeleteസോറി.... മൊട്ടുണ്ണിയുടെ നാട്ടിലേക്കു പോകാന്‍ ഞാന്‍ റെഡി ...
ReplyDeleteMan, excellent!
ReplyDeleteപിന്നേ...മ്മള് എപ്പഴേ റെഡി....
ReplyDeletekollallooo mottunni..
ReplyDeleteഞാനും വരുന്നേ,ആ ഷാപ്പിലേക്ക്...വെള്ളിയാഴചക്കാവ്
ReplyDeleteaaranu neelima??
ReplyDeleteഎന്നാൽ ശരി പോയേക്കാം. ആദ്യം ഷാപ്പിലേക്കാകട്ടേ. പിന്നെ നീലിമ,കുളത്തിലാൻ, കുഞ്ചാളി. എല്ലാവരേയും കാണാം. അപ്പൊ ഏതു ഷാപ്പെന്നാ പറഞ്ഞേ........
ReplyDeleteshaappilekk njanum readyyy...
ReplyDelete