പതിവു പോലെ ഒരു സായാഹ്നം. ഇന്ന് അവന് വരികയാണ്,ഒരുപാട് നമ്പരുകളും,സ്വല്പം കുസൃതികളുമായി നിങ്ങളുടെ ഒതേനന്,ഈ കലിയുഗ ഒതേനന്,പത്രോസ്സ്.അതേ,നീണ്ട ഗള്‍ഫ് ജീവിതത്തിനു ശേഷം അവന് തിരിച്ച് വരുന്നു.
അപ്പോള്‍ നിങ്ങള്‍ ചോദിക്കാം,തിരുവനന്തപുരംകാരനായ ഇവന് എന്തിനു തന്റെ തിരിച്ച് വരവിനു ഈ കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തെന്ന്?
അതാണു പത്രോസ്സ്,അതാകണമെടാ പത്രോസ്സ്.
വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ പത്രോസ്സ് തോട്ടടുത്തബുത്തില്‍ കയറി വീട്ടിലേക്ക് വിളിച്ചു:
'ഹലോ പത്രോസ്സ് സ്പീക്കിംഗ്'
മറുവശത്ത് ന്ന്നും , 'മനസ്സിലായില്ല'
'അമ്മേ,ഞാനാ മൊട്ടുണ്ണി'
'നീ എവിടുന്നാ വിളിക്കുന്നത്?'
'ഞാന്‍ തിരിച്ച് വന്നമ്മേ,കോഴിക്കോട്ട് നിന്നാ വിളിക്കുന്നത്'
ആ അമ്മ ഞെട്ടി.
അമ്മ മാത്രമല്ല,പത്രോസ്സിനെ അറിയാവുന്ന ആരും ഒനു ഞെട്ടും.അതാണു പത്രോസ്സ്,അല്ല മൊട്ടുണ്ണി.
മൊട്ടുണ്ണിയെ പറ്റി ഒന്നൂടെ പറയാനുള്ളത് മൊട്ടുണ്ണിയെ അറിയാത്തവനും ഒന്നു ഞെട്ടും.അല്ലെങ്കില്‍ പിന്നെന്തിനാ ഒന്നര രൂപയുടെ ഫോണ്‍ വിളിച്ചിട്ട് ക്രെഡിറ്റ് കാര്‍ഡ് കാണിച്ചത് കണ്ട് ആ ബൂത്തുടമ ഞെട്ടിയത്?
ടപ്പോ!!!
കോഴിക്കോട്ട് നിനും ഒരു കാള്‍ടാക്സിയും അതിന്റെ ഡ്രൈവറെയും വാടകയ്ക്ക് എടുത്ത് യാത്രതിരിച്ച മൊട്ടുണ്ണി ഈ ശബ്ദം കേട്ടാണു ഉറക്കത്തില്‍ നിന്നും ചാടി എണിറ്റത്.എന്ത് പറ്റിയതാണു എന്നു മൊട്ടുണ്ണിക്ക് മനസ്സിലാകും മുമ്പേ ആ കാറിടിച്ച് വീണ ഏതോ വഴിപോക്കനെയും എടുത്ത് ആ വഴി വന്ന ഒരു ഓട്ടോയില്‍ കയറി ഡ്രൈവര്‍ ഒറ്റ പോക്ക്.
അര്‍ദ്ധരാത്രി,വെള്ളിയാഴ്ച,ഗള്‍ഫില്‍ നിന്നും വരുന്ന വഴി, കള്ളന്മാരുടെയോ പ്രേതങ്ങളുടെയോ അക്രമം ഉണ്ടാവാന്‍ പറ്റിയ സാഹചര്യം.മൊട്ടുണ്ണിയുടെ കയ്യിലിരുന്ന മൊബൈലില്‍ കൂട്ടുകാരുടെ ആരുടെയും നമ്പര്‍ ഇല്ല,വീട്ടില്‍ വിളിച്ചാല്‍ അമ്മ മാത്രമേ ഉള്ളു.പിന്നെ ആകെ അറിയാവുന്നത് നൂറ് വിളിച്ചാല്‍ പോലിസിനെ കിട്ടുമെന്നതാണ്.അങ്ങനെയാണ്` മൊട്ടുണ്ണി 100 ഡയല് ചെയ്തത്.
'ഹലോ,ആരാ?' മറുപുറത്ത് നിന്നും ഒരു ഘനമുള്ള ശബ്ദം
'പത്രോസ്സാ'
മൊട്ടുണ്ണി പറഞ്ഞു
'ആര്‍ക്ക് പത്രോസ്സാണന്ന്?' വീണ്ടും ചോദ്യം
'പേരാ സാര്‍,മൊട്ടുണ്ണി എന്ന് വിളിക്കും' മൊട്ടുണ്ണി അറിയിച്ചു
'സാര്‍ ഞാന്‍ വന്ന വണ്ടി ആക്സിഡന്റായി'
'താന്‍ എവിടെ നിന്നാ വിളിക്കുന്നത്' പോലിസ്സ് ചോദിച്ചു
'ഞാന്‍ നാട്ടിലുണ്ട് സാര്‍'
'പിന്നെ ഞങ്ങളൊക്കെ കാട്ടിലാണോടാ?'
ശരിക്കും കേരളാ പോലീസ്സ് സ്റ്റൈലില്‍ ഒരു ചോദ്യം ഈ പ്രാവശ്യം മൊട്ടുണ്ണി ഞെട്ടി.
'സാര്‍ ഞാന്‍ ഗള്‍ഫില്‍ നിന്ന് വരുന്ന വഴിയാണ്.ഒരു അപകടത്തില്‍ പെട്ടു,സ്ഥലം അറിയില്ല സാര്‍' അവന് തന്റെ നിസ്സഹയാവസ്ഥ പറഞ്ഞു.
'താന്‍ ഒരു ലാന്‍ഡ് മാര്‍ക്ക് പറയടൊ' പോലീസ്സിനു അതെങ്കിലും അറിയണം.
'ഞാന്‍ നില്ക്കുന്നതിനു പത്തടി ഇടത്ത് മാറി മുകളില്‍ ചന്ദ്രന് നില്പുണ്ട് സാര്‍'
ഈ പ്രാവശ്യം സാക്ഷാല്‍ ചന്ദ്രന് ഞെട്ടി.അതിനാലാവും പുള്ളിക്കാരന് മേഘത്തിനു പുറകിലേക്ക് ഒളിച്ചത്.
എന്തായാലും തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ നിന്നും മൊട്ടുണ്ണി നില്ക്കുന്ന സ്ഥലം മനസ്സിലാക്കിയ പോലീസ്സ് അവിടെത്തി.മൊട്ടുണ്ണിയുടെ അവസ്ഥ മനസ്സിലാക്കിയ അവര്‍ പോലീസ്സ് ജീപ്പിലാണ്` മൊട്ടുണ്ണിയെ നാട്ടില്‍ എത്തിച്ചത്.ബെന്‍സ്സ് കാറില്‍ മകന് വന്നെറങ്ങുമെന്ന് പ്രതീക്ഷിച്ച് നിന്ന അമ്മയും ബന്ധുമിത്രാദികളും ആ വരവ് കണ്ട്.ഞെട്ടി.
അല്ല,ഞെട്ടണമെല്ലോ?
അതിനാണല്ലോ മൊട്ടുണ്ണി തിരിച്ച് വന്നത്.
ഇത് ഒരു തുടക്കം മാത്രം.
ഇനി...?
കാത്തിരുന്നു കാണുക!!!
സുംബാ സുംബാ ലേ ലേ...
7 years ago